തടവറയിലെ ദിനങ്ങൾ - Part 1
"നന്ദ, 25 വയസ്സ് "
"പേഷ്യന്റിനെ കാണാനാണോ..?"
"ഉം.."
"സിസ്റ്റർ..... "
ക്യാബിനിൽ ഇരുന്ന് ആ സ്ത്രീ ഉള്ളിലേക്ക് നോക്കി വിളിച്ചു. ഉടനെ തന്നെ ഒരു വെളുത്ത സാരിയുടുത്ത പെൺകുട്ടി അവിടേക്ക് വന്നു- ലിസ്സി. സാരിയുടെ പുറത്ത് അവൾ ധരിച്ചിരുന്ന ബാഡ്ജിൽ നിന്ന് അവൻ അവളുടെ പേര് വായിച്ചെടുത്തു.
"സിസ്റ്റർ, ഇദ്ദേഹത്തെ സെൽ നമ്പർ 06 ലേക്ക് കൂട്ടികൊണ്ട് പോകൂ..."
"വരൂ സർ "
വിനയത്തോടെ ലിസ്സി പറഞ്ഞു. അനുസരണയുള്ള ഒരു കുഞ്ഞിനെ പോലെ അയാൾ അവൾക്ക് പിന്നാലെ ചെന്നു.
"സർ,എവിടുന്ന് വരുന്നു...
പേഷ്യന്റിന്റെ ആരാണ്...??"
ഒരു മായിക ലോകത്തെന്നവണ്ണം ചുറ്റുപാടുകൾ വീക്ഷിച്ചുവന്ന ഹരിയെ ആ ചോദ്യം ഒന്നുണർത്തി...
"താൻ പേഷ്യന്റിന്റെ ആരാണ്.... "
സത്യത്തിൽ ആ ചോദ്യത്തിനുള്ള ശരിയായ ഉത്തരം അയാൾക്കും അറിയില്ലായിരുന്നു....
സുഹൃത്തോ, കാമുകനോ, ഭർത്താവോ.... അറിയില്ല. പക്ഷെ, ഒന്നറിയാം, നന്ദയുടെ ഈ അവസ്ഥക്ക് കാരണം താൻ ഒറ്റഒരാളാണ്.
"സർ, പേഷ്യന്റിന്റെ...."
"ഒരു പഴയ സുഹൃത്താണ്...."
"ഓ.. അഹ്..."
ഹരി ലിസ്സിയെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു. അപ്പോഴും അയാളുടെ ഉളളിൽ ഒരു വലിയ കടൽ ഇരമ്പി മറിയുന്നുണ്ടായിരുന്നു...
സുഹൃത്തോ- ഹരിക്ക് അവനോട് തന്നെ പുച്ഛം തോന്നി. സൗഹൃദത്തിൽ തുടങ്ങി, പിന്നെ തന്നെ പ്രാണന്റെ പാതിയായി കണ്ട് പ്രണയിച്ചവളാണ് നന്ദ... എന്നിട്ടോ, ഒരിക്കൽ പോലും ചെയ്യാൻ പാടില്ലാത്ത ഒരു വലിയ ദ്രോഹം ആ പാവത്തോട് ചെയ്യ്ത് അവളെ ഈ അവസ്ഥയിൽ എത്തിക്കുകയും ചെയ്യ്തു.
ഹരിയും നന്ദയും കമിതാക്കൾ ആയിരുന്നെന്നും, ഹരിയുടെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളാണ് നന്ദയെ ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നും പിന്നീടുള്ള സംഭാഷണത്തിൽ നിന്ന് ലിസ്സിക്ക് മനസ്സിലായി....
(തുടരും....)
Comments
Post a Comment