തടവറയിലെ ദിനങ്ങൾ - 4


         ആ പുസ്തകത്തിന്റെ തലക്കെട്ട് അവന്റെ മനസ്സിന്റെ സ്വസ്ഥത കെടുത്തി...

                   ******************************

അഞ്ച് വർഷങ്ങൾക്ക് മുൻപുള്ള ഒരു പകൽ.

നിർത്താതെ ശബ്‌ദിച്ചുകൊണ്ടിരിക്കുന്ന ഫോൺ ബെൽ കേട്ടാണ് ഹരി എഴുന്നേറ്റത്.
ഫോണിൽ കണ്ട കോൺടാക്ട് നമ്പർ അവന്റെ മുഖത്ത് പുഞ്ചിരി വിടർത്തി...

"ഹലോ...
എന്നാടി ഈ വെളുപ്പാങ്കാലത്ത്...!?
നിനക്ക് ഉറക്കമൊന്നുല്ലേ...??!"

"വെളുപ്പാങ്കാലോ....
നീ ആ ഫോൺ തിരിച്ചു പിടിച്ച് സമയം ഒന്ന് നോക്കിക്കേ....!"

"സോറി മോളെ...
മണി പത്തായല്ലേ..."

ഒരു കള്ള ചിരിയോടെ അവൻ ചോദിച്ചു..

"മ്മ്..."
അവളൊന്ന് നീട്ടി മൂളി.

"എന്നാപറ്റി എന്റെ മോൾക്ക്, രാവിലെ ഒരു മൂഡ് ഓഫ്‌....???
ചേട്ടൻ ഇന്നലെ മെസ്സേജ് അയക്കാത്തൊണ്ടാ..???"

"മിണ്ടിപ്പോകരുത്...
നിനക്ക് തോന്നുമ്പോ തോന്നുമ്പോ മാത്രം വന്ന് അന്വേഷിക്കാൻ ഞാൻ എന്താ നീ പൈസ കൊടുത്തു വാങ്ങിയ നായ ആണോ...

നീ എന്താ ഒന്നും മിണ്ടാത്തെ...???
ഞാൻ ചോദിച്ചത് കേട്ടില്ലേ...!!"

ഹരിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. നന്ദ ദേഷ്യത്തിൽ ഫോൺ വച്ചിട്ട് പോയി. അവന് നന്നായി അറിയാം, നന്ദയെ...
ദേഷ്യം വന്നാൽ പിന്നെ അവൾ ദുർഗയാണ്...!
ഒരു പുഞ്ചിരിയോടെ അവൻ ബെഡിൽ നിന്ന് എഴുന്നേറ്റു.

"എന്റെ ഭഗവാനെ..."

ഹരി തലയ്ക്ക് കൈ കൊടുത്ത് പോയി... അവൻ ഫോൺ എടുത്ത് നന്ദയെ വിളിച്ചു.

"ഹലോ, മോളെ..."
വളരെ സൗമ്യമായിരുന്നു അവന്റെ വിളി.

"മ്മ്...
ആരാ...?!
എന്ത് വേണം....?!"

"നന്ദ പ്ലീസ്....
നിനക്ക് അറിയാല്ലോ...
നൂറ്കൂട്ട് പ്രശ്നങ്ങൾക്ക് നടുവിലാണ് ഞാൻ...
അതിനിടയിൽ ഇന്നത്തെ കാര്യം ഞാൻ മറന്നുപോയി...
സോറി..."

"അതാ,
എനിക്ക് അറിയാം... നീ മറന്നു പോയെന്ന്...
നിനക്ക് അത്രയല്ലേ ഉള്ളു ഞാൻ...!!!"
നന്ദ പരിഭവിച്ചു.

"നീ ഇങ്ങനെ ഒന്നും പറയല്ലേ മോളെ..."

"പിന്നെ നീ പറയ്യ്, ഞാൻ എന്താ പറയേണ്ടേ...??!"
അവളുടെ സ്വരം ഇടറി.
"ഞാൻ പറഞ്ഞതല്ലേ, ഇന്ന് എറണാകുളത്തേക്ക് പോകുവാന്ന്, ഇനി ആറ് മാസത്തേക്ക് കാണാൻ പറ്റില്ലെന്ന്, അതുകൊണ്ട് ഇന്ന് എന്തായാലും കാണാൻ വരണമെന്ന്...
പറഞ്ഞോ ഞാൻ അങ്ങനെ, നീ പറ...!?"

"ഉം പറഞ്ഞു..."

"എന്നിട്ട് നീ വന്നില്ലല്ലോ...
അതിനർത്ഥം, നിനക്ക് ഞാൻ അത്രേ ഉള്ളു എന്നല്ലേ...!!??
നിന്റെ ലൈഫിൽ എനിക്ക് അത്ര ഇമ്പോർട്ടൻസേ ഉള്ളു എന്നല്ലേ...??"

"ഞാൻ പറഞ്ഞില്ലേ നന്ദാ..."

"വേണ്ട ഹരി,
ഇനി നീ ഒന്നും പറഞ്ഞ് ബുദ്ധിമുട്ടണമെന്നില്ല...
എനിക്ക് മതിയായി... ഒരുപാടായി ഇത്..."

നന്ദയുടെ വിങ്ങിപ്പൊട്ടിയ മുഖം അവൻ മനസ്സിൽ കണ്ടു. ദേഷ്യത്തിൽ ആണ് അവൾ ഫോൺ വച്ചത്. ഇനി വിളിച്ചിട്ടും കാര്യം ഇല്ല.
ഹരിയുടെ മനസ്സ് ആകെ കുഴപ്പത്തിലായി...
അവൻ വീടും ഫോൺ എടുത്ത് നന്ദയെ വിളിച്ചു. ഫോൺ സ്വിച്ച് ഓഫ്‌. കാര്യത്തിന്റെ ഗൗരവം അവന് മനസ്സിലായി.

കഴിഞ്ഞ മാസം ആണ് എറണാകുളത്തെ ഒരു കമ്പനിയിൽനിന്ന് നന്ദയ്ക്ക് ഇന്റർവ്യൂന് കത്ത് വന്നത്. ഇന്റർവ്യൂ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ കമ്പനി ഇന്റർവ്യൂ പാസ്സ് ആയതായി അറിയിച്ചു, ഒപ്പം ഉടനെ തന്നെ ജോയിൻ ചെയ്യണമെന്നും.
ലോക്ക്ഡോൺ നീണ്ടു പോയതോടെ യാത്രയും നീണ്ടു. ഒടുവിൽ ഈ മാസം ജോയിൻ ചെയ്യാൻ വീണ്ടും കത്ത് വന്നു.
ട്രെയിനിങ്ങും അതിന്റെ ബാക്കി കാര്യങ്ങളും കാരണം ആറ് മാസത്തേക്ക് ലീവ് കിട്ടില്ലെന്നും അതിനാൽ നാട്ടിലേക്ക് വരാനോ ഹരിയെ കാണാനോ കഴിയില്ലെന്ന് അവൾ അപ്പോഴേ പറഞ്ഞതാണ്.
പക്ഷെ, നൂറുക്കൂട്ടം പ്രശ്നങ്ങൾക്കിടയിൽ ഹരി ഇന്നത്തെ കാര്യം മറന്നു....

ദിവസം 3 കഴിഞ്ഞു. നന്ദ പിന്നീട് ഇങ്ങോട്ട് വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തില്ല. സാധാരണ ഗതിയിൽ അവൾ ഇങ്ങനെ പിണങ്ങി ഇരിക്കുന്നത് പതിവല്ല, പിന്നെ എന്നാലും ജോലിക്ക് ജോയിൻ ചെയ്തതല്ലേ അപ്പോ അതിന്റെ തിരക്ക് ആവുമെന്ന് അവൻ കരുതി.

എന്നാലും നിലവിൽ സ്ഥിതിഗതികൾ അവന്റെ മനസ്സമാധാനം കെടുത്തുക തന്നെ ചെയ്യ്തു.

(തുടരും....)

✍🏻 ️ദിവ്യ ലക്ഷ്മി

Comments

Popular posts from this blog

തടവറയിലെ ദിനങ്ങൾ - Part 1

കാമുകി