കാമുകി
വിരുന്നുകാർക്കിടയിൽ ആ പാറിപ്പറന്ന മുടിയിഴകളും കരഞ്ഞുവീർത്ത കണ്ണുകളും അവൻ കണ്ടു. നവവധു വിരുന്നുകാരോട് കുശലാന്വേഷണം നടത്തുന്നതിനിടയിൽ അവൻ ആരുംകാണാതെ അവൾക്കരികിലെത്തി. "നിളാ... മോളെ, നീ ഇവിടെ..." അവന്റെ ശബ്ദമിടറി... "ക്ഷമിക്കണം... വരണമെന്ന് കരുതിയതല്ല, പക്ഷെ, എന്തോ വരാതിരിക്കാൻ മനസ്സ് അനുവദിച്ചില്ല... നേരിട്ടുവന്ന് കാണണമെന്നോ ആ മനസ്സ് വിഷമിപ്പിക്കണമെന്നോ കരുതിയില്ല... ദൂരെനിന്ന് ഒരുനോക്ക് കാണാൻ ആഗ്രഹിച്ചുവന്നതാണ്..." കരഞ്ഞുകലങ്ങിയ അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞൊഴുകി. "നിളാ, പ്ലീസ് നീ ഇങ്ങനെ കരയരുത്, നിന്റെ കണ്ണുനീർ എന്റെ ദുർബലനാക്കും.. ആരെങ്കിലും കണ്ടാൽ..." "ഇല്ല ഞാൻ പൊക്കോളാം... അവസാനമായി ഒരുനോക്ക് കാണണമെന്നേ ഉളളിൽ ഉണ്ടായിരുന്നുള്ളു." "മോനെ, നീയിത് ഇവിടെ എന്തെടുക്കുവാ...!?" വധൂവരന്മാരുടെ ഇടിപ്പിടത്തിൽ മകനെ കാണാഞ്ഞിട്ടാവും അമ്മ അന്വേഷിച്ചെത്തിയത്. "ഏയ്യ് ഒന്നുല്ലമ്മാ... ഞാൻ ഇപ്പോ വരാം..." കർട്ടന്റെ മറവിൽ നിന്ന് അവൻ വിളിച്ചുപറഞ്ഞു. തന്റെ ശബ്ദം കേട്ട് തിരിച്ചു നടന്ന അമ്മയെനോക്കി അവൻ നെഞ്ചിൽ കൈവച്ചു. "ശരി, ഞാൻ പോകുന്നു......