തടവറയിലെ ദിനങ്ങൾ -2


     
            ഹരിയും നന്ദയും കമിതാക്കൾ ആയിരുന്നെന്നും, ഹരിയുടെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളാണ് നന്ദയെ ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നും പിന്നീടുള്ള സംഭാഷണത്തിൽ നിന്ന് ലിസ്സിക്ക് മനസ്സിലായി....

 "സർ, ഞാൻ ഒരു കാര്യം ചോദിച്ചാൽ വിഷമമാകുവോ...?!"

"എന്താ... ചോദിക്ക്..."

"നന്ദ ഒരു വെല്ല് എജ്യൂക്കേറ്റഡ് ആയ ലേഡി ആണ്... ഐ തിങ്ക്, ഇങ്ങനെ ഒരു ഇഷ്യൂ ഉണ്ടായാൽ മാത്രം തളർന്നു പോകാനുള്ള മൈൻഡ് അല്ല അവർക്ക് ഉള്ളത്... ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാൾ ഇങ്ങനെ ഒരു നോർമൽ കേസിൽ തളർന്നുപോകാൻ സാധ്യത കുറവാണ്... സോറി സർ, ഞാൻ കാര്യങ്ങളെ നിസ്സാരവത്കരിച്ചതല്ല..."

"ആഹ്, എനിക്ക് മനസ്സിലായി... നന്ദ ഇങ്ങനെ തളർന്നുപോകാനും മാത്രം എന്താ നമ്മുടെ ലൈഫിൽ സംഭവിച്ചത് എന്നല്ലേ ലിസി ഉദ്ദേശിച്ചത്..."

"അതേ... "

"കേൾക്കുമ്പോ വളരെ നിസ്സാരമെന്ന് തോന്നുന്ന ഒരു കാര്യം, പക്ഷെ നന്ദയുടെ ജീവിതത്തെ തന്നെ ഇളക്കി മറിക്കാൻ അന്ന് നടന്ന സംഭവങ്ങൾക്ക് സാധിച്ചു എന്ന് പറയുന്നതാവും ശരി."

"ഉം...."

"അല്ല, ലിസ്സിക്ക് അങ്ങനെ തോന്നാൻ കാരണം....."

"നന്ദ ഇവിടെ എത്തിയിട്ട് 1 ഇയർ ആയില്ലേ സർ. പിന്നെ മറ്റ് പേഷ്യന്റിനെ പോലെ അല്ല അവരുടെ നേച്ചർ... ചിലപ്പോ ഒരുപാട് വയലന്റ് ആവും ചിലപ്പോ ഒരുപാട് ഇമ്മോഷണൽ ആവും... ചിലപ്പോ ഇതൊന്നുമല്ല.... വായിക്കും വരയ്ക്കും... ഡിപ്ലോമാറ്റിക് ആയി സംസാരിക്കും അതും ഉച്ചത്തിൽ.... അവരുടെ ഇങ്ങനെയൊക്കെയുള്ള ബിഹേവിയറാണ് മറ്റുള്ളവരിൽ നിന്ന് നന്ദയെ വ്യത്യസ്തയാക്കുന്നത്...
സർ ഇതിലെ...."

വലത് വശത്തെ ഇടനാഴിയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ലിസ്സി തുടർന്നു....

"ഇപ്പൊ ഇങ്ങനെ ഒരവസ്ഥയിൽ സർ നന്ദയെ കാണാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. ബിക്കോസ് അവർ എങ്ങനെ റിയാക്ട് ചെയ്യുമെന്ന് മുൻകൂട്ടി പറയാനാവില്ല..."

അതിന് മറുപടിയായ് ഹരി ഒന്ന് ചിരിച്ചതെയുള്ളൂ....
ഇത്രയും നാൾ എല്ലാം ഉളളിൽ ഒതുക്കി ഒരു കുറ്റക്കാരനെപ്പോലെ ജീവിച്ചു. ഇനി അത് വയ്യ... സംഭവിക്കാൻ പോകുന്നത് എന്ത് തന്നെയായാലും അതിനെ അഭിമുഖീകരിക്കാനുള്ള മനോബലം ഇപ്പൊ തനിക്ക് ഉണ്ട്...

ഹരിയും ലിസ്സിയും ഇടനാഴിയിലൂടെ നന്ദയുടെ സെല്ലിനരികിൽ എത്തി.....

                              (തുടരും.....)

         ✍🏻️ ദിവ്യ ലക്ഷ്മി

Comments

Popular posts from this blog

തടവറയിലെ ദിനങ്ങൾ - Part 1

തടവറയിലെ ദിനങ്ങൾ - 4

കാമുകി