തടവറയിലെ ദിനങ്ങൾ -3
സർ, ദാ ഇവിടെയാണ് സെൽ..."
സെൽ ചൂണ്ടിക്കാട്ടി ലിസ്സി പറഞ്ഞു.
"ഞാൻ ഇപ്പോ വരാം,
അകത്തേക്ക് വിസിറ്റേഴ്സിനെ അനുവദിക്കില്ല."
അവൾ കൂട്ടിച്ചേർത്തു.
"ഓക്കേ.."
ലിസ്സി അകത്തേക്ക് പോകുന്നതും നോക്കി ഹരി പുറത്ത് നിന്നു.
കുറച്ചു സമയത്തിനുള്ളിൽ ഒരു അലർച്ച കേട്ടാണ് അവൻ ലിസ്സി പോയ വാതിലിലേക്ക് നോക്കിയത്.
"എനിക്ക് ആരെയും കാണണ്ട...
ചത്തോ, ജീവനോടെ ഉണ്ടോന്ന് നോക്കാൻ ആരും ബുദ്ധിമുട്ടി ഇങ്ങോട്ട് വരണമെന്നില്ല.
അതുകൂടി പറഞ്ഞേക്ക്...!!!"
"മാഡം, പ്ലീസ്..."
"നോ..
പ്ലീസ് ഗോ ഔട്ട്, ആൻഡ് ലീവ് മെ അലോൺ..."
കുറച്ചു സമയത്തിനുള്ളിൽ നിസ്സഹായയായി ലിസ്സി പുറത്തേക്ക് വന്നു.
"ഐ ആം റിയലി സോറി സർ..."
"ഉം...."
അതുകേട്ട് ആദ്യമൊന്ന് നിശബ്ദനായെങ്കിലും ഹരി തുടർന്നു...
"ബട്ട്, ലിസ്സി...
എനിക്ക് അയാളെ കണ്ടേപറ്റു..."
"സർ, ഇങ്ങനെ വയലന്റ് ആവുന്ന പെഷ്യന്റ്സിനെ കാണാൻ വിസിറ്റേഴ്സിനെ അനുവദിക്കാനുള്ള റൂൾ, ആക്ച്വലി ഞങ്ങൾക്ക് ഇല്ല.
പിന്നെ സാറിന് സെപ്ഷ്യൽ പെർമിഷൻ ഉള്ളത് കൊണ്ട് ഞങ്ങളുടെ ഭാഗത്തുനിന്നും ഒരു ചെറിയ കൺസിഡറേഷൻ ഉണ്ടെന്ന് മാത്രം!!!"
"എന്നാലും...
ഒന്ന് കൂടി ആലോചിച്ചിട്ട് ഹരി തുടർന്നു.
ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ...!?"
"ഓക്കേ സർ..
ഈ കാണുന്ന ഡോറിന് അപ്പുറത്തേക്ക് കയറാൻ പാടില്ല..."
സെല്ലിന്റെ മെയിൻ ഡോർ ചൂണ്ടിക്കാട്ടി ലിസ്സി ഒന്നുകൂടി അത് ഓർമപ്പെടുത്തി.
തന്റെ ജോസ് ശ്വാസോശ്ച്വാസഗതി ശരവേഗത്തിൽ ആയിക്കൊണ്ടിരിക്കുന്നത് അവൻ തിരിച്ചറിഞ്ഞു. മുന്നോട്ട് പോകാൻ കാലുകൾ തുനിയുന്നില്ലെങ്കിലും, അവന്റെ ഹൃദയം മുന്നോട്ട് പോകാൻ നിർബന്ധിച്ചുകൊണ്ടേയിരുന്നു...
പതിയെപ്പതിയെ അവൻ സെല്ലിന്റെ മെയിൻ ഡോറിന് മുന്നിൽ എത്തി.
വലിയ വ്യത്യാസമില്ല, മെയിൽ ഡോറും സെൽ ഡോറും തമ്മിൽ. പക്ഷേ, ഇരുവശത്തും നിൽക്കുന്ന ആളുകൾക്ക് മുഖാമുഖം കാണാനാകില്ലെന്ന് മാത്രം... എന്നാൽ ശബ്ദംകൊണ്ട് സംവദിക്കാനാവും താനും...
ശബ്ദം തന്റെ തൊണ്ടയ്ക്ക് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതായി ഹരിയ്ക്ക് തോന്നി, പുറത്തേയ്ക്ക് വരാൻ വിസമ്മതിക്കുന്നത് പോലെ ....
തന്റെ സർവ്വ ശക്തിയുമെടുത്ത് ഹരി വിളിച്ചു...
" നന്ദാ..."
കുറച്ചു വൈകിയാണെങ്കിലും ഹരിയുടെ വിളിയ്ക്ക് മറുപടിയെത്തി.
പക്ഷെ, അത് അവരാരും കരുതിയപോലൊരു മറുപടിയോ, പ്രതികരണമോ ആയിരുന്നില്ല.
മെയിൻ ഡോറിന്റെ അഴികൾക്കിടയിലൂടെ വലിച്ചെറിഞ്ഞ ഒരു പുസ്തകമായിരുന്നു ഹരിയെ കാത്തിരുന്ന മറുപടി.
അതവന്റെ മുഖത്തേക്ക് ആഞ്ഞുപതിച്ചു, എന്നിട്ട് നിലത്തേക്ക് വീണു ...
ഹരി കുനിഞ്ഞു നിന്ന് ആ ബുക്ക് കൈയ്യിൽ എടുത്തു .....
################
തിരികെ വീട്ടിൽ എത്തിയ ഹരി ആരോടും ഒന്നും മിണ്ടാതെ റൂമിൽ തന്നെയിരുന്നു.
കുട്ടികളുടെ ബഹളമൊ, ഭാര്യയുടെ ചോദ്യങ്ങളോ ഒന്നും തന്നെയും അവനെ ശബ്ദിക്കാൻ അനുവദിച്ചില്ല.
എന്തെന്നില്ലാത്ത കുറ്റബോധം അവനെ വേട്ടയാടിക്കൊണ്ടിരുന്നു...
അപ്പോഴും അവന്റെ മനസ്സിൽ നന്ദ വലിച്ചെറിഞ്ഞ ആ പുസ്തകമായിരുന്നു.
"തടവറയിലെ ദിനങ്ങൾ"
ആ പുസ്തകത്തിന്റെ തലക്കെട്ട് അവന്റെ മനസ്സിന്റെ സ്വസ്ഥതകെടുത്തി...
(തുടരും...)
Comments
Post a Comment